കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം സ്ഥാപക എഡിറ്ററുമായ ജോയി തിരുമൂലപുരം (73) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ചുങ്കത്തെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.നാലര പതിറ്റാണ്ടിന്റെ പത്രപ്രവര്‍ത്തന പരിചയമുള്ള തിരുമൂലപുരം കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ര രൂപകല്പനയ്ക്ക് 1975, 76 വര്‍ഷങ്ങളില്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. കേരളത്തില്‍ നിന്ന് ഈ ബഹുമതി സ്വന്തമാക്കിയ ഏക മലയാളി മാധ്യമ പ്രവര്‍ത്തകന്‍ തിരുമൂലപുരമാണ്. മംഗളം, ഈനാട് തുടങ്ങിയ പത്രങ്ങളുടെ രൂപകല്പനയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള ജോയി തിരുമൂലപുരം, പത്രങ്ങളുടെ ലേ ഔട്ടില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മലയാള മനോര, ദീപിക, കേരള കൗമുദിതുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഇടമലക്കുടിയിലെ മുതുവാന്മാര്‍' എന്ന പരമ്പരയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം ലഭിച്ചു. പ്രദേശിക റിപ്പോര്‍ട്ടിംഗില്‍ സ്‌റ്റേറ്റ്മാന്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയുമായിരുന്നു തിരുമൂലപുരം. പ്രഥമ എം.ജെ. ഡാരീസ് പുരസ്‌കാരത്തിനും അര്‍ഹനായി.
പ്രസ് അക്കാദമി മുന്‍ അംഗമായിരുന്നു. വാര്‍ത്ത, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, സമ്പൂര്‍ണ്ണ പത്രസംവിധാനം എന്നിങ്ങനെ ജോയി തിരുമൂലപുരം രചിച്ച പുസ്തകങ്ങളാണ് ഇന്നു മലയാള പത്രപ്രവര്‍ത്തനത്തിലെ ആധികാരിക ഗ്രന്ഥങ്ങള്‍. പ്രസ് അക്കാദമി മുന്‍ അംഗമായിരുന്നു. 700 ഓളം ചെറുകഥകളും രചിച്ചിട്ടുണ്ട്. ഫോട്ടോ എഡിറ്റിംഗ് മേഖലയിലും നവീനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ തിരുമൂലപുരത്തിന് സാധിച്ചു. ഓശാനപ്പൂക്കള്‍, വരാത്തവരുടെ കാല്പ്പാടുകള്‍, ഇടമലക്കുടിയിലെ മുതുവാന്മാര്‍, ദുഃഖത്തിന്റെ തുരുത്തില്‍, യുദ്ധം, മാളത്തില്‍ തനിയെ, കറുത്ത പക്ഷം, ഉറങ്ങൂ ഓമനേ ഉറങ്ങൂ, ഓമലേ ആരോമലേ, തീര്‍ഥയാത്ര തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ഗ്രന്ഥങ്ങള്‍.
തിരുവല്ല തിരുമൂലപുരം ഐക്കരപ്പറമ്പില്‍ പരേതനായ എ. സി. ചാക്കോയുടെ മകനാണ്. ഭാര്യ അന്നമ്മ ദേവലോകം തൈക്കടവില്‍ കുടംബാംഗമാണ്. മക്കള്‍ മുകുള്‍(യു.എസ്.എ), മുകേഷ് (മാലിദ്വീപ്), മുംതാസ്(ബംഗലുരു).
മരുമക്കള്‍: ലിബി(വിശാഖംതറ കുമരകം), തോമസ് ജോണ്‍(പ്ലാമ്മൂട്ടില്‍ ചുങ്കം), ലിനോ.
No comments:
Post a Comment